തന്നേക്കാള്‍ മുന്നില്‍ നടക്കുന്നവരെ
കാണുമ്പോള്‍ തോന്നിയ അസൂയയും
പിന്നില്‍ വരുന്നവരെ
കണ്ടപ്പോള്‍ തോന്നിയ അഹങ്കാരവും
എല്ലാം അടക്കി,
ഒന്നു മാന്യനാവാന്‍ ഞാന്‍ പറയുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നിടയ്ക്ക്
ഒളിഞ്ഞു നോക്കുന്നു
സത്യത്തിന്റെ കണ്ണുകള്‍
പരിഭ്രമിച്ച് അവരുടെ സുഖം തിരയുന്നു
എന്നിലെ ഉന്നം തെറ്റിയ മാന്യന്‍
പരാജയങ്ങളുടെ അടിയേറ്റു തളര്‍ന്ന ദു:ഖവും
വിജയത്തിന്റെ തലോടലേറ്റുണര്‍ന്ന സുഖവും
എല്ലാം സംസ്ക്കരിച്ച്,
രൂപം കൊണ്ട വാക്കുകളേ...
പ്രതിഫലിക്കുന്ന ഭാവങ്ങളേ...
നിങ്ങളാണെന്റെ ശത്രു.
കാണുമ്പോള്‍ തോന്നിയ അസൂയയും
പിന്നില്‍ വരുന്നവരെ
കണ്ടപ്പോള്‍ തോന്നിയ അഹങ്കാരവും
എല്ലാം അടക്കി,
ഒന്നു മാന്യനാവാന്‍ ഞാന്‍ പറയുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നിടയ്ക്ക്
ഒളിഞ്ഞു നോക്കുന്നു
സത്യത്തിന്റെ കണ്ണുകള്‍
പരിഭ്രമിച്ച് അവരുടെ സുഖം തിരയുന്നു
എന്നിലെ ഉന്നം തെറ്റിയ മാന്യന്‍
പരാജയങ്ങളുടെ അടിയേറ്റു തളര്‍ന്ന ദു:ഖവും
വിജയത്തിന്റെ തലോടലേറ്റുണര്‍ന്ന സുഖവും
എല്ലാം സംസ്ക്കരിച്ച്,
രൂപം കൊണ്ട വാക്കുകളേ...
പ്രതിഫലിക്കുന്ന ഭാവങ്ങളേ...
നിങ്ങളാണെന്റെ ശത്രു.