അമ്മയുടെ
മടിയില്‍
ശാന്തമായുറങ്ങുന്ന
ബാല്യമേ
വീണ്ടും
നീ ഉണരുമോ?
നാമൊരുമിച്ചു
കളിച്ച മാവിന്‍ ചോട്ടില്‍
കളിവീട്
പണിയുവാന്‍
വളഞ്ഞൊരാക്കൊമ്പില്‍
ഊഞ്ഞാലൊന്നു
കെട്ടാന്‍
പുളിയില്ലാത്ത
പിണക്കത്തിന്‍
മധുരം
നുണയുവാന്‍
അന്ന്
കളഞ്ഞു പോയ
ഓലപ്പന്ത്
തിരയാന്‍
അഴിഞ്ഞു
വീണൊരാ പട്ടത്തിന്‍
ചരടൊന്നു
കോര്‍ക്കുവാന്‍
ആ
കടലാസുതോണിയില്‍
ഒരുമിച്ചു
തുഴയാന്‍..
നന്മയുടെ
നിറമേന്തിയ
തിളങ്ങുന്ന
നിന്റെ കണ്ണുകളും
തെളിഞ്ഞൊരാപുഞ്ചിരിയും
ചിതറുന്ന
മഞ്ചാടിക്കുരുവും...
ഓര്‍മ്മതന്‍
താളുകള്‍ക്കിടയില്‍
വിരിയുന്നു
ഒരായിരം മയില്‍പ്പീലികള്‍
ചിന്തകളുടെ
കൂടു വിട്ട്
നിന്നിലേക്കു
പറക്കുവാന്‍
തുടിക്കുന്നു
എന്‍ ചിറകുകള്‍
No comments:
Post a Comment