എന്റെ മുറിവില്‍ പിടയുന്നു നിന്റെ വേദന
ചൊടിയില്‍ വിടരുന്നു നിന് പുഞ്ചിരി
എന്റെ കണ്ണില്‍ തെളിയുന്നു
നിന്റെ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ...
നിന്റെ കൈവേരുകള്‍ പിടിച്ചു വളര്‍ന്നു
ഞാനെന്ന ഈ കുഞ്ഞു തൈ...
കാറ്റില്‍ ആടിയുലയുമ്പോഴും
കനത്ത മഴയില്‍
നിന്ന മണ്ണ് ഒലിച്ചു പോകുമ്പോഴും
കടും വേനലില്‍ ചില്ലകള്‍ ഉണങ്ങുമ്പോഴും
എല്ലാം പിടിച്ചു നിര്‍ത്തുന്നത്
ആ വേരിന്റെ ആഴമാണ്...
ഇപ്പോഴും നീ
എന്നില്‍ നിന്നും ഉണങ്ങി വീഴുന്ന
നിന്റെ മോഹച്ചില്ലകള്‍ പെറുക്കി
ഞാനറിയാതെ നിശബ്ദമായി കരയുന്നു
എന്നില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകളില്‍ ചവുട്ടി
എന്റെ വിജയത്തിന്റെ പച്ചിലകളില്‍
പ്രതീക്ഷയുടെ തണല്‍ തേടുന്നു.
എപ്പോഴും ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍
എപ്പോള്‍ വരുമെന്ന ചോദ്യം ഒളിപ്പിച്ച്
നിന്റെ കണ്ണുകള്‍ മറുപടി തേടുന്നു
നാളെ കാണാന്‍ വേണ്ടി, മുഴുവന്‍ പറയാതെ
നിന്റെ വാക്കുകള്‍ പൂര്‍ണ്ണത തിരയുന്നു
ഞാന്‍ പോയ വഴികളില്‍
കൊഴിഞ്ഞു വീണ കൊന്നപ്പൂക്കളില്‍ കണ്ണും നട്ട്
നീ മറ്റൊരു വിഷുക്കാലം കാത്തിരിക്കുന്നു
വീണ്ടും ഒരു കുഞ്ഞു തൈ ആവാന്‍ ഞാനും...
ചൊടിയില്‍ വിടരുന്നു നിന് പുഞ്ചിരി
എന്റെ കണ്ണില്‍ തെളിയുന്നു
നിന്റെ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ...
നിന്റെ കൈവേരുകള്‍ പിടിച്ചു വളര്‍ന്നു
ഞാനെന്ന ഈ കുഞ്ഞു തൈ...
കാറ്റില്‍ ആടിയുലയുമ്പോഴും
കനത്ത മഴയില്‍
നിന്ന മണ്ണ് ഒലിച്ചു പോകുമ്പോഴും
കടും വേനലില്‍ ചില്ലകള്‍ ഉണങ്ങുമ്പോഴും
എല്ലാം പിടിച്ചു നിര്‍ത്തുന്നത്
ആ വേരിന്റെ ആഴമാണ്...
ഇപ്പോഴും നീ
എന്നില്‍ നിന്നും ഉണങ്ങി വീഴുന്ന
നിന്റെ മോഹച്ചില്ലകള്‍ പെറുക്കി
ഞാനറിയാതെ നിശബ്ദമായി കരയുന്നു
എന്നില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകളില്‍ ചവുട്ടി
എന്റെ വിജയത്തിന്റെ പച്ചിലകളില്‍
പ്രതീക്ഷയുടെ തണല്‍ തേടുന്നു.
എപ്പോഴും ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍
എപ്പോള്‍ വരുമെന്ന ചോദ്യം ഒളിപ്പിച്ച്
നിന്റെ കണ്ണുകള്‍ മറുപടി തേടുന്നു
നാളെ കാണാന്‍ വേണ്ടി, മുഴുവന്‍ പറയാതെ
നിന്റെ വാക്കുകള്‍ പൂര്‍ണ്ണത തിരയുന്നു
ഞാന്‍ പോയ വഴികളില്‍
കൊഴിഞ്ഞു വീണ കൊന്നപ്പൂക്കളില്‍ കണ്ണും നട്ട്
നീ മറ്റൊരു വിഷുക്കാലം കാത്തിരിക്കുന്നു
വീണ്ടും ഒരു കുഞ്ഞു തൈ ആവാന്‍ ഞാനും...
Fantastic!!
ReplyDeleteThank you...
ReplyDelete