Tuesday, 20 August 2013

അലസത

ഒരു കോണില്‍ പുസ്തകങ്ങള്‍                                                                
ആരോടും മിണ്ടാതെ
താളും പൂട്ടിയിരിക്കുന്നു
മറുകോണില്‍ പേന
കടലാസിനോട് ശുണ്ഠി പിടിച്ച്                                            
തലമൂടി നില്‍ക്കുന്നു                                                              
ജനാലകള്‍ കാറ്റിനോട്
പ്രതിരോധം തീര്‍ത്ത്
അടഞ്ഞു കിടക്കുന്നു
അദ്ധ്വാനശീലം പഠിപ്പിക്കാനെന്ന മട്ടില്‍
കുഞ്ഞു കുഞ്ഞുറുമ്പുകള്‍
വലിയ അരിമണികളുമായി
ചുമരിനോടോരം ചേര്‍ന്ന്‍
വരി വരിയായി പോകുന്നു
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം
ഒച്ചയുണ്ടാക്കിക്കൊണ്ട്
മുന്നോട്ട് ചലിക്കുന്നു
ഞെട്ടിയെഴുന്നേറ്റ്
പുറത്തേക്കു നോക്കിയപ്പോള്‍
നേരം ഇരുട്ടി
തന്നോട് മിണ്ടാതെ കടന്നുപോയ
ആ ദിവസമോര്‍ത്ത്
കുറച്ച് നേരം കൂടി
ഞാന്‍ അലസമായിരുന്നു.

2 comments: