1
പ്രകാശത്തിൽ നീ എന്നെ തിരയുമ്പോൾ
പ്രകാശത്തിൽ നീ എന്നെ തിരയുമ്പോൾ
ഇരുട്ടിൽ ഞാൻ നിന്നെ തിരയുകയായിരുന്നു
വസന്തം തേടി നീ അലയുമ്പോൾ
കാർമേഘങ്ങൾക്കിടയിലൂടെ ഞാൻ
മഴയായി പൊഴിയുകയായിരുന്നു
പൂവുകൾക്കിടയിൽ തേൻ തേടി നീ പറന്നപ്പോൾ
ഞാൻ കൊഴിഞ്ഞു വീണിരുന്നു
കാറ്റായി നീയണഞ്ഞപ്പോൾ
എന്റെ ചില്ലകൾ അറ്റുപോയിരുന്നു
ശബ്ദവീചികളിൽ എന്നെ തിരയുമ്പോൾ
നിശബ്ദമായി ഞാൻ കരയുകയായിരുന്നു
അനന്തമായ വിഹായസ്സിൽ എന്നെ നോക്കിയപ്പോൾ
ചിറകറ്റ് ഭൂമിയുടെ മാറിൽ ഞാൻ വീണുപോയിരുന്നു
രാജവീഥിയിലൂടെ എന്നെ തേടി അലയുമ്പോൾ
ഞാൻ ഈ മണ്‍പാതയിൽ തനിച്ചായിരുന്നു
നീ എന്നെ തേടി വരുമ്പോഴൊക്കെ നിന്റെ
വഴിയിൽ ഞാൻ തിരിച്ചു പോവുകയായിരുന്നു
നിന്നെയും തേടി......
വസന്തം തേടി നീ അലയുമ്പോൾ
കാർമേഘങ്ങൾക്കിടയിലൂടെ ഞാൻ
മഴയായി പൊഴിയുകയായിരുന്നു
പൂവുകൾക്കിടയിൽ തേൻ തേടി നീ പറന്നപ്പോൾ
ഞാൻ കൊഴിഞ്ഞു വീണിരുന്നു
കാറ്റായി നീയണഞ്ഞപ്പോൾ
എന്റെ ചില്ലകൾ അറ്റുപോയിരുന്നു
ശബ്ദവീചികളിൽ എന്നെ തിരയുമ്പോൾ
നിശബ്ദമായി ഞാൻ കരയുകയായിരുന്നു
അനന്തമായ വിഹായസ്സിൽ എന്നെ നോക്കിയപ്പോൾ
ചിറകറ്റ് ഭൂമിയുടെ മാറിൽ ഞാൻ വീണുപോയിരുന്നു
രാജവീഥിയിലൂടെ എന്നെ തേടി അലയുമ്പോൾ
ഞാൻ ഈ മണ്‍പാതയിൽ തനിച്ചായിരുന്നു
നീ എന്നെ തേടി വരുമ്പോഴൊക്കെ നിന്റെ
വഴിയിൽ ഞാൻ തിരിച്ചു പോവുകയായിരുന്നു
നിന്നെയും തേടി......
2
ഒരിക്കൽ നമ്മൾ കണ്ടുമുട്ടും
ഇരുട്ട് പ്രകാശത്തിലേക്ക് വഴിമാറും
കാർമേഘങ്ങൾ ദൂരേക്കുമറയും
കൊഴിഞ്ഞുവീണ പൂവുകളിൽ തേൻ നിറയും
അറ്റുപോയ ചില്ലകൾ പൂത്തുലയും
നിശബ്ദതയിൽ ശബ്ദവീചികൾ പതിക്കും
നിന്റെ ചിറകുകൾ വീണ്ടും മുളയ്ക്കും
എന്റെ വഴിയും നിന്റെ വഴിയും ഒന്നുചേരും
അതുവരെ ഒച്ചയുണ്ടാക്കാതെ ഞാൻ
ഈ ഇരുട്ടിൽ മറഞ്ഞിരിക്കാം
നിന്നെ കാണുമെന്ന പ്രതീക്ഷയോടെ....
ഒരിക്കൽ നമ്മൾ കണ്ടുമുട്ടും
ഇരുട്ട് പ്രകാശത്തിലേക്ക് വഴിമാറും
കാർമേഘങ്ങൾ ദൂരേക്കുമറയും
കൊഴിഞ്ഞുവീണ പൂവുകളിൽ തേൻ നിറയും
അറ്റുപോയ ചില്ലകൾ പൂത്തുലയും
നിശബ്ദതയിൽ ശബ്ദവീചികൾ പതിക്കും
നിന്റെ ചിറകുകൾ വീണ്ടും മുളയ്ക്കും
എന്റെ വഴിയും നിന്റെ വഴിയും ഒന്നുചേരും
അതുവരെ ഒച്ചയുണ്ടാക്കാതെ ഞാൻ
ഈ ഇരുട്ടിൽ മറഞ്ഞിരിക്കാം
നിന്നെ കാണുമെന്ന പ്രതീക്ഷയോടെ....
ഒന്നാമത്തേത് സത്യത്തെ കുറിച്ചും രണ്ടാമത്തേത് സത്യാന്വേഷിയെ കുറിച്ചും ആണോ?
ReplyDeleteഅതെ...അതു മനസ്സിലാവുന്നില്ലേ?
ReplyDelete